Pages

Dec 19, 2015

CMD ഉപയോഗിച്ച് autorun വൈറസിനെ കൊല്ലുന്നതെങ്ങനെ...

                  പലപ്പോഴും പ്രാന്ത് പിടിപ്പിക്കുന്ന ഒരു കഥാപാത്രം ആണ് ഈ autorun.inf വൈറസ്. ഈ ഫയല്‍ യഥാര്‍ത്ഥത്തില്‍ ഒരു വൈറസ് അല്ല പക്ഷെ ഇതിനകത്തെ ചിലത് മാറ്റം വരുത്തി വേറെ ഒരു ഫയല്‍ തുറപ്പിക്കുക ആണ് യഥാര്‍ത്ഥത്തില്‍ വൈറസ് ചെയ്യുന്നത്.. അതോണ്ട് മൂപ്പരെ കൊല്ലാന്‍ ഒരു വഴി കണ്ടുപിടിക്കേണ്ടത് വളരേ അത്യാവശ്യം തന്നെ. USB drive ല്‍ നിന്ന് എങ്ങനെ ഈ വൈറസിനെ നീക്കം ചെയ്യാം എന്ന് താഴെ വിവരിച്ചിരിക്കുന്നു..

1.  USB drive കമ്പ്യൂട്ടറിലേക്ക് കണക്ട് ചെയ്യുക. ഒരു വിന്‍ഡോ ചിലപ്പോള്‍ തുറന്നു വന്നേക്കാം അതില്‍ cancel ക്ലിക്ക് ചെയ്യുക.

2.  command prompt-ല്‍ പോയി നിങ്ങടെ പെന്‍-ഡ്രൈവിന്‍റെ  ഡ്രൈവ് letter ടൈപ്പ് ചെയ്ത് കൊടുക്കുക.






3.dir /w/a എന്ന കമാന്‍ഡ് type ചെയ്ത് enter പ്രെസ്സ് ചെയ്യുക. Ravmon.exe, ntdelect.com, New Folder.exe, kavo.exe  svchost.exe, autorun.inf, movies.exe എന്നിവയില്‍ ഏതെങ്കിലും കണ്ടാല്‍ ഡിലീറ്റ് ചെയ്യുക.








4. വൈറസിനെ ഡിലീറ്റ് ചെയ്യാനായിട്ട്  del എന്ന് ടൈപ്പ് ചെയ്ത ശേഷം ഫയലിന്‍റെ പേര് ടൈപ്പ് ചെയ്ത് enter ചെയ്‌താല്‍ മതി .
ഉദാഹരണത്തിന് " F:\del movies.exe" എന്ന് ടൈപ്പ് ചെയ്ത് enter പ്രെസ്സ് ചെയ്യുക..






ഇത്രയും ചെയ്‌താല്‍ usb ഡ്രൈവില്‍ നിന്നും വൈറസ് അവറുകള്‍ പുറത്താക്കപ്പെട്ടിട്ടുണ്ടാവും ☺


(ഈ പറഞ്ഞതെല്ലാം ഈ ലിങ്കില്‍ നിന്നും കട്ടത്താണ് എന്ന് ചുമ്മാ അറിയിക്കുന്നു >> ലിങ്ക്  )

No comments:

Post a Comment

was it useful ? or did you got stuck with your computer on a palm tree and your head in an oven? feel free to lemme know..