Pages

Jan 19, 2016

ERR_POXY_CONNECTION_FAILED എങ്ങനെ പരിഹരിക്കാം..

ചില സാഹചര്യങ്ങളില്‍ മാത്രം സംഭവിക്കുന്ന ഒരു പ്രശ്നം ആണ് ഇത്. ഇന്റര്‍നെറ്റ്‌ ഉപയോഗിക്കാന്‍ ബ്രൌസര്‍ തുറക്കുമ്പോള്‍ ഈ കാണുന്ന മെസ്സേജ് വരും.. ഇന്റര്‍നെറ്റ്‌ ഉണ്ടോ എന്നറിയാന്‍ 8.8.8.8 ലേക്ക് ping ചെയ്ത് നോക്കിയാലോ മറുപടി കിട്ടുന്നുമുണ്ട്. പിന്നെ എന്ത് കൊണ്ട് ഇന്റര്‍നെറ്റ്‌ ഇല്ല.. ഈ ഒരു കുരുത്തം കെട്ട പ്രശ്നം ആണ് ഇന്ന് കിട്ടിയത്.. കുറേ തല പുകഞ്ഞു ഒടുവില്‍ പരിഹരിച്ചെടുത്തു.. മറക്കാതിരിക്കാന്‍ താഴെ ചേര്‍ക്കുന്നു..






ഇത് പരിഹരിക്കാനായി.. ആദ്യം chrome തുറക്കുക എന്നിട്ട settings ലേക്ക് പോവുക
settings >> advanced settings>> network>>change proxy settings>> LAN settings




ഈ കാണുന്ന വിന്‍ഡോയില്‍ proxy server എന്ന ഭാഗം grey കളര്‍ ആയി ഇരിക്കുന്നത് കാണാം.. അതായത് അവിടെ മാറ്റങ്ങള്‍ വരുത്തല്‍ അസാദ്ധ്യം ആണെന്ന്..

step:1
SafeMode-ലേക്ക് ബൂട്ട് ചെയ്യുക..
അതിനായി വിന്‍ഡോസ്‌ 7 ല്‍,സിസ്റ്റം ഓണ്‍ ആയി വരുമ്പോള്‍ f8 എന്ന കീ  ഞെക്കി പിടിച്ചാല്‍ മതി..
അപ്പോള്‍ താഴെ കാണുന്ന പോലെ ഉള്ള ഒരു സ്ക്രീനില്‍ എത്തും..


ഇതില്‍ നിന്ന് സേഫ് മോഡ് സെലക്ട്‌ ചെയ്യുക..

step 2:

വിന്‍ഡോസ്‌ ലോഡ് ആയി കഴിഞ്ഞ ശേഷം Ctrl+R അമര്‍ത്തി regedit എന്ന് ടൈപ്പ് ചെയ്യുക.. അപ്പോള്‍ താഴെ കാണുന്ന സ്ക്രീനില്‍ എത്താം


ആ എഡിറ്ററില്‍

CURRENT_USERS>>Softwares>> Microsoft>> Windows>> Current Version>> Internet Settings 

എന്ന string-ലേക്ക് പോവുക.. അവിടെ ഉള്ള രണ്ടു വാല്യൂസ് ഡിലീറ്റ് ചെയ്യണം..
 1. Proxy Enable
 2.ProxyServer



അത് കഴിഞ്ഞു കമ്പ്യൂട്ടര്‍ റീ-സ്റ്റാര്‍ട്ട്‌ ചെയ്താല്‍ പ്രശ്നം പരിഹരിക്കപ്പെട്ടിട്ടുണ്ടാവും..

വീണ്ടും ഇതേ പ്രശ്നം കാണുകയാണെങ്കില്‍.. chrome-ല്‍ നിന്ന് തുറന്ന LAN settings എന്ന സ്ക്രീനില്‍ Automatically Detect Settings എന്നഭാഗത്ത് tick  ഉണ്ടോ എന്ന് check ചെയ്യേണ്ടതാണ്. .. ഉണ്ടെങ്കില്‍ അത് നീക്കം ചെയ്യുക.

എന്തായാലും ഇത്ര ഒക്കെ ചെയ്യണതല്ലേ registry-ല്‍ ഇന്റര്‍നെറ്റ്‌ സെറ്റിങ്ങ്സ്-ന്‍റെ താഴെ ഒരു run എന്നൊരു string ഉണ്ട് അതില്‍ ചുമ്മാ ഒന്ന് കേറി നോക്കുന്നത് നല്ലതാണ് അവിടെ എന്തേലും സംശയാസ്പദമായ വാല്യൂസ് കണ്ടാല്‍ അതും കയ്യോടെ ഡിലീറ്റ് ചെയ്യാന്‍ മറക്കണ്ട.. (ഉറപ്പുണ്ടേല്‍ മാത്രം ചെയ്താ മതീട്ടോ..)
-------------

and another error related to this one is that setting always automaticaly change to "configure using automatic proxy script".. and a value 'http://120.0.0.1/proxy.js' is given..

to solve
change the value to "http://localhost/proxy.pac"


No comments:

Post a Comment

was it useful ? or did you got stuck with your computer on a palm tree and your head in an oven? feel free to lemme know..